Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proper Homework

ഇന്ദിര ഗാരന്‍റിയില്‍ കൃത്യമായ ഹോം വര്‍ക്കുണ്ട്

കൊ​​​ച്ചി: “കേ​​​വ​​​ലം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വി​​​ഷ​​​യ​​​മാ​​​യും വെ​​​റും വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ ‘ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി’​​​യെ കാ​​​ണേ​​​ണ്ട​​​തി​​​ല്ല. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​​യും കോ​​​ണ്‍ഗ്ര​​​സി​​​ലെ സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഏ​​​റെ​​​നാ​​​ള്‍ നീ​​​ണ്ട ശാ​​​സ്ത്രീ​​​യ​​​വും കൃ​​​ത്യ​​​വു​​​മാ​​​യ ഹോം ​​​വ​​​ര്‍ക്ക് അ​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ട്’’​​​.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ടാ​​​യ ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി സ​​​ജീ​​​വ​​​ച​​​ര്‍ച്ച​​​യാ​​​കു​​​മ്പോ​​​ള്‍, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​തി​​​ര്‍ന്ന നേ​​​താ​​​വു​​​മാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​ലെ അ​​​പ​​​സ്വ​​​ര​​​ങ്ങ​​​ളെ​​​യും ക​​​ല്ലു​​​ക​​​ടി​​​ക​​​ളെ​​​യും നി​​​ഷ്പ്ര​​​ഭ​​​മാ​​​ക്കും​​​വി​​​ധം പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളെ​​​ല്ലാം സു​​​പ്ര​​​ധാ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​ള്‍പ്പെ​​​ട്ട ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യു​​​മാ​​​യി വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പ്ര​​​ചാ​​​ര​​​ണം ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

ആ​​​ലു​​​വ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഗൃ​​​ഹ​​​സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നി​​​ടെ ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യും യു​​​ഡി​​​എ​​​ഫ് പ്ര​​​തീ​​​ക്ഷ​​​ക​​​ളും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു.:

ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തേ പ​​​റ​​​യൂ

ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കും മു​​​മ്പേ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തൊ​​​ക്കെ ന​​​ട​​​ക്കു​​​മോ​​​യെ​​​ന്നു ചി​​​ല​​​ര്‍ സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്. വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഓ​​​രോ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും യു​​​ഡി​​​എ​​​ഫ് അം​​​ഗീ​​​ക​​​രി​​​ച്ചു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ളും വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​വും ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​നു​​​പി​​​ന്നി​​​ലു​​​ണ്ട്.

സ്ത്രീ​​​ക​​​ള്‍ക്കു കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ​​​യാ​​​ത്ര, കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ക്കു പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ, എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കും 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ്, ക്ഷേ​​​മ​​​പെ​​​ന്‍ഷ​​​നു​​​ക​​​ള്‍ 3000 രൂ​​​പ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് ബി​​​സി​​​ന​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ, മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക വ​​​കു​​​പ്പ് എന്നീ ആ​​​റു വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി​​​യി​​​ലു​​​ള്ള​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ ഇ​​​വ​​​യെ​​​ല്ലാം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ആ​​​ര്‍ജ​​​വം യു​​​ഡി​​​എ​​​ഫി​​​നു​​​ണ്ട്.

പ​​​ണം എ​​​വി​​​ടെ?

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഖ​​​ജ​​​നാ​​​വ് പ​​​ത്തു വ​​​ര്‍ഷം​​​കൊ​​​ണ്ട് കാ​​​ലി​​​യാ​​​ക്കി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, കോ​​​ടി​​​ക​​​ള്‍ ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ സ​​​ര്‍ക്കാ​​​രാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റേ​​​ത്. അ​​​ഞ്ചു ല​​​ക്ഷം കോ​​​ടി​​​യു​​​ടെ ക​​​ടം കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​മേ​​​ല്‍ കെ​​​ട്ടി​​​വ​​​ച്ചു.

ഖ​​​ജ​​​നാ​​​വി​​​ന്‍റെ സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​നു വ്യ​​​ക്ത​​​മാ​​​യ ബോ​​​ധ്യ​​​മു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കാ​​​തെ സ​​​ര്‍ക്കാ​​​രി​​​ലേ​​​ക്കു പ​​​ണം എ​​​ത്തി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍ഗ​​​ങ്ങ​​​ളും ഖ​​​ജ​​​നാ​​​വ് സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നു​​​ള്ള വ​​​ഴി​​​ക​​​ളും ഞ​​​ങ്ങ​​​ള്‍ക്ക​​​റി​​​യാം.

രാ​​​ജ​​​സ്ഥാ​​​നി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് സ​​​ര്‍ക്കാ​​​ര്‍ കൊ​​​ണ്ടു​​​വ​​​ന്ന ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് സ്‌​​​കീം നി​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചു​​​നോ​​​ക്കൂ. ബി​​​ല്‍ര​​​ഹി​​​ത ചി​​​കി​​​ത്സ​​​യാ​​​ണ് അ​​​വി​​​ടെ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഹൃ​​​ദ​​​യം, വൃ​​​ക്ക എ​​​ന്നി​​​വ മാ​​​റ്റി​​​വ​​​ച്ചാ​​​ല്‍ രോ​​​ഗി​​​ക്കു ബി​​​ല്‍ ന​​​ല്‍കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. 25 ല​​​ക്ഷം വ​​​രെ മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ണ് അ​​​വി​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഇ​​​തേ സ്‌​​​കീം കേ​​​ര​​​ള​​​ത്തി​​​ലും ന​​​ട​​​പ്പാ​​​ക്കും. രോ​​​ഗി​​​ക​​​ള്‍ക്കു 25 ല​​​ക്ഷം രൂ​​​പ വ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ്‌​​​കീം ഇ​​​വി​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു ചി​​​കി​​​ത്സാ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ നേ​​​ട്ട​​​മാ​​​കും.

പി​​​ണ​​​റാ​​​യി​​​ക്കു പ​​​രാ​​​ജ​​​യ​​​ഭീ​​​തി

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും ത​​​ന്നെ നോ​​​ക്കി ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​മ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വ​​​ല്ലാ​​​ത്ത അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യാ​​​ണ്. പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യ്ക്കു പി​​​ന്നി​​​ല്‍. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​തു പാ​​​ര്‍ട്ടി​​​ക്കാ​​​രാ​​​ണെ​​​ങ്കി​​​ലും വീ​​​ട്ടി​​​ല്‍ പോ​​​യി ചോ​​​ദി​​​ക്കാ​​​ന്‍ പ​​​റ​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ഇ​​​ന്നു​​​ള്ള​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഡീ​​​ല്‍ ഉ​​​ണ്ടെ​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി​​​യി​​​ല്ല. അ​​​ദ്ദേ​​​ഹം ക​​​ള്ള​​​ക്ക​​​ളി തു​​​ട​​​രു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​യു​​​ടെ ഡീ​​​ലു​​​ക​​​ള്‍ക്ക് ട്വ​​​ന്‍റി 20 ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​ണ്. സി​​​പി​​​എം ബി​​​ജെ​​​പി​​​യു​​​മാ​​​യി ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണ്.

മോ​​​ദി​​​യെ​​​യും ബി​​​ജെ​​​പി​​​യെ​​​യും വി​​​മ​​​ര്‍ശി​​​ക്കാ​​​ന്‍ പി​​​ണ​​​റാ​​​യി​​​ക്കു ധൈ​​​ര്യ​​​മി​​​ല്ല. വേ​​​ദ​​​നി​​​ക്ക​​​രു​​​തെ​​​ന്ന ആ​​​ഗ്ര​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​വ​​​ര്‍ക്കെ​​​തി​​​രേ പ​​​റ​​​യു​​​ന്ന​​​ത്.

ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ഇ​​​ല്ലാ​​​ത്ത ബാ​​​റു​​​ക​​​ള്‍ക്ക് ലൈ​​​സ​​​ന്‍സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വോ​​​ടെ കോ​​​ടി​​​ക​​​ള്‍ കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മി​​​ണ്ടാ​​​ട്ട​​​മി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ താ​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ക്ക് എ​​​ന്തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നി​​​ല്ല?

സ​​​ര്‍ക്കാ​​​ര‍വി​​​രു​​​ദ്ധ വി​​​കാ​​​രം മാ​​​ത്ര​​​മ​​​ല്ല!

ഇ​​​ട​​​തു​​​സ​​​ര്‍ക്കാ​​​രി​​​നെ ജ​​​നം മ​​​ടു​​​ത്തു, വെ​​​റു​​​ത്തു. സ​​​ര്‍ക്കാ​​​രി​​​നും പി​​​ണ​​​റാ​​​യി​​​ക്കു​​​മെ​​​തി​​​രേ ജ​​​ന​​​വി​​​കാ​​​രം ശ​​​ക്ത​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​തു മാ​​​ത്ര​​​മ​​​ല്ല യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​വി​​​ഷ​​​യം. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യാ​​​ല്‍ കേ​​​ര​​​ള​​​ത്തെ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​കു​​​ന്ന, പ്ര​​​തീ​​​ക്ഷ ന​​​ല്‍കാ​​​നാ​​​കു​​​ന്ന ഒ​​​രു സ​​​ര്‍ക്കാ​​​രു​​​ണ്ടാ​​​ക്കാ​​​ന്‍ യു​​​ഡി​​​എ​​​ഫി​​​നാ​​​ണ് സാ​​​ധി​​​ക്കു​​​ക​​​യെ​​​ന്ന് ഞ​​​ങ്ങ​​​ള്‍ വോ​​​ട്ട​​​ര്‍മാ​​​രോ​​​ട് പ​​​റ​​​യു​​​ന്നു. യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ ചെ​​​യ്യു​​​ന്ന ജ​​​നോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ഞ​​​ങ്ങ​​​ള്‍ വോ​​​ട്ട​​​ര്‍മാ​​​രു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. വോ​​​ട്ട​​​ര്‍മാ​​​ര്‍ യു​​​ഡി​​​എ​​​ഫി​​​നെ​​​യും മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

എ​​​ഫ്‌​​​സി​​​ആ​​​ര്‍എ കു​​​രു​​​ക്ക്!

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ക്രൈ​​​സ്ത​​​വ​​​ര്‍ക്കെ​​​തി​​​രേ​​​യു​​​ള്ള കു​​​രു​​​ക്കാ​​​ണ്. ചെ​​​റി​​​യ​​​തോ​​​തി​​​ലു​​​ള്ള വി​​​ദേ​​​ശ​​​സ​​​ഹാ​​​യം പോ​​​ലും സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ ആ ​​​സ്ഥാ​​​പ​​​നം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണ് ഭേ​​​ദ​​​ഗ​​​തി. ഇ​​​തൊ​​​രു വി​​​ചി​​​ത്ര​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ്. ഇ​​​തി​​​നെ കോ​​​ണ്‍ഗ്ര​​​സ് ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കും.

ക്രി​​​സ്മ​​​സി​​​ന് കേ​​​ക്കു​​​മാ​​​യി പോ​​​കു​​​ക​​​യും പി​​​ന്നാ​​​ലെ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ളി​​​ലൂ​​​ടെ ഞെ​​​രു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും ബി​​​ജെ​​​പി​​​യും. ന്യൂ​​​ന​​​പ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണു ബി​​​ജെ​​​പി സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ആ​​​ലു​​​വ ഉ​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഇ​​​ന്ദി​​​രാ ഗാ​​​ര​​​ന്‍റി പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഇ​​​ന്ന​​​ലെ ഗൃ​​​ഹ​​​സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തി.

Latest News

Corehub Up